ദുൽഖര്‍ സൽമാൻ വീണ്ടും തെലുങ്കിലേക്ക്

dulqur salman new movie in telungu

മഹാനടിക്ക് പിന്നാലെ വീണ്ടും തെലുങ്കിൽ ശ്രദ്ധേയ വേഷത്തിൽ തിളങ്ങാനൊരുങ്ങി ദുൽഖർ സൽമാൻ. ദുൽഖറിൻ്റെ ജന്മദിനമായ ഇന്നാണ് പുതിയ ചിത്രത്തിണൻ്റെ പ്രഖ്യാപനം നടന്നത്. ‘യുദ്ധത്തോടൊപ്പം എഴുതപ്പെട്ട ലെഫ്റ്റനന്‍റ് റാമിന്‍റെ പ്രണയകഥ’ എന്ന ടാഗ് ലൈനിൽ ചിത്രത്തിന്‍റെ കൺസപ്റ്റ് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

തെലുഗ്, തമിഴ്, മലയാളം ഭാഷകളിൽ ഒരേ സമയം ഒരുങ്ങുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്‍റെ നിർമാണം സ്വപ്‍ന സിനിമാസിന്‍റെ ബാനറിൽ പ്രിയങ്ക ദത്താണ് നിർവഹിക്കുന്നത്. ഹന്നു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹാനടിക്ക് ശേഷം വൈജയന്തി മൂവിസും ദുൽഖറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 2021ല്‍ ചിത്രം തിയേറ്ററില്‍ പുറത്തിറക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. 1964ൽ കൊടുമ്പിരി കൊണ്ട യുദ്ധത്തിനിടയിൽ വിരിഞ്ഞ ഒരു മനോഹര പ്രണയം പറയുന്ന ചിത്രമാണിതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

Content Highlights; dulqur salman new movie in telungu