കെ.ജി.എഫ് 2വിൽ മരണ മാസ്സായി അധീര; ജന്മദിനത്തിൽ തരംഗമായി സജ്ഞയ് ദത്തിൻ്റെ ക്യാരക്ടർ പോസ്റ്റർ

kgf chapter 2 sanjay dutt first look poster released

തെന്നിന്ത്യൻ ചിത്രമായ കെജിഎഫ് രണ്ടാം ഭാഗത്തിലെ സജ്ഞയ് ദത്തിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. യാഷ് നായകനായി എത്തി തീയറ്ററുകളിൽ തരംഗം സൃഷ്ടിച്ച് മുന്നേറിയ ചിത്രമാണ് കെ.ജി.എഫ്. മലയാളം, കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ വിവിധ ഭാഷകളിലായി ചിത്രം റിലീസിനെത്തിയിരുന്നു. ചിത്രത്തിൻ്റെ രണ്ടാം ഭാഗം വരുന്നെന്ന വാർത്ത വന്നതോടെ ഏറെ ആകാംക്ഷയിലാണ് ആരാധകർ. ചിത്രത്തിൽ പ്രധാന വില്ലനായി എത്തുന്നത് സജ്ഞയ് ദത്താണ്. വില്ലൻ അധീരയെന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്.

KGF 2 first look: Sanjay Dutt to play Adheera in Yash starrer ...

ചിത്രത്തിൽ സഞ്ജയ് ദത്തിൻ്റെ ക്യാരക്ടർ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വലിയൊരു തരംഗം തന്നെയാണിപ്പോൾ സൃഷ്ടിച്ചിരിക്കുന്നത്. സജ്ഞയ് ദത്തിൻ്റെ അറുപതാം പിറന്നാളിനോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് താരം പുറത്ത് വിട്ടിരിക്കുന്നത്. ഉഗ്രം എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ ആകർഷിച്ച പ്രശാന്ത് നീൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കന്നഡ സൂപ്പർ താരം യാഷ് പ്രധാന വേഷത്തിലെത്തുന്നു. ശ്രിനിധി ഷെട്ടി, രമ്യ കൃഷ്ണ, ആനന്ദ് നാഗ് എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങൾ.

 

Contenrt Highlights; kgf chapter 2 sanjay dutt first look poster released