ഓഗസ്റ്റ് 5 ന് ശ്രീരാമ ചിത്രവും, രാമക്ഷേത്രത്തിൻ്റെ ത്രിമാന രൂപവും ന്യൂയോർക്ക് ടൈംസ് സ്ക്വയറിലെ ഡിജിറ്റൽ സ്ക്രീനുകളിൽ പ്രദർശിപ്പിക്കും

Ram Temple model to be displayed on NASDAQ billboards in Times Square on 5 August

അയോധ്യ ക്ഷേത്ര നിർമ്മാണത്തിൻ്റെ തറക്കല്ലിടുന്ന ഓഗസ്റ്റ് മാസം അഞ്ചാം തിയതി ശ്രീരാമൻ്റെ ചിത്രവും, രാമക്ഷേത്രത്തിൻ്റെ ത്രിമാന രൂപവും അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ് സ്ക്വയറിലെ ഡിജിറ്റൽ സ്ക്രീനുകളിൽ പ്രദർശിപ്പിക്കും. പ്രധാന മന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിന് തറക്കല്ലിടാൻ കർമ്മം നിർവഹിക്കുന്നത് തത്സമയം ടൈം സ്ക്വയറിൽ പ്രതിഫലിപ്പിക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്ന് അമേരിക്കൻ ഇന്ത്യൻ പബ്ലിക് അഫയേഴ്സ് കമ്മിറ്റി പ്രസിഡൻ്റ് ജഗദീഷ് ശെവാനി പറഞ്ഞു.

ഇതിനായി ടൈം സ്ക്വയറിലെ വലിയ എൽഇഡി സ്ക്രീനുകളാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ധേഹം വ്യക്തമാക്കി.ജയ് ശ്രീ റാം എന്ന വാചകങ്ങളും ശ്രീരാമൻ്റെ ചിത്രങ്ങളും വീഡിയോകളും ക്ഷേത്രത്തിൻ്റെ ഭാവനാത്മക രൂപ കൽപ്പനയുടെ ത്രീഡി പ്രോജക്ഷൻ എന്നിവയുമാണ് ഓഗസ്റ്റ് 5 ന് രാവിലെ എട്ട് മുതൽ രാത്രി 10 വരം ടൈം സ്ക്വയറിലെ ബിൽബോർഡുകളിൽ പ്രദർശിപ്പിക്കുന്നത്.

Content Highlights; Ram Temple model to be displayed on NASDAQ billboards in Times Square on 5 August