അന്ന ബെൻ ചിത്രം ഹെലൻ ബോളിവുഡിലേക്ക്. ബോണി കപൂറും സീ സ്റ്റുഡിയോയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ജാന്വി കപൂർ ആണ് കേന്ദ്ര കഥാപാത്രമായെത്തുന്നത്. സർവൈവൽ ത്രില്ലറായി ഒരുക്കിയ ചിത്രം തമിഴ്, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ചിത്രത്തിൻ്റെ ഷൂട്ടിങ് അടുത്ത വർഷം ആരംഭിക്കും. ‘ധടക്’ എന്ന ചിത്രത്തിലൂടെയാണ് ജാൻവി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. ബോണി കപൂറിൻ്റെയും അന്തരിച്ച നടി ശ്രീദേവിയുടെയും മകളാണ് ജാൻവി. ‘ഗുഞ്ചന്‍ സ്‌കസേന: ദ കാര്‍ഗില്‍ ഗേള്‍’ ആണ് ജാൻവിയുടെ ഏറ്റവും പുതിയ ചിത്രം.

Content Highlights; Helen bollywood remake janhvi kapoor plays lead boney kapoor zee studios