മണി ഹീസ്റ്റ് അഞ്ചാം സീസൺ പ്രഖ്യാപിച്ചു

Money Heist is Returning to Netflix With Season Finale

ലോകത്താകമാനം ആരാധകരുള്ള സീരീസായ മണി ഹീസ്റ്റിൻ്റെ അഞ്ചാം സീസൺ ഓൺലെെൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു. അവസാന സീസൺ ആണ് അഞ്ചാമത്തേത്. പണക്കൊള്ള പ്രമേയമാക്കിയുള്ള മണി ഹീസ്റ്റിൻ്റെ നാലാം സീസണിന് ശേഷം സ്‌പെയ്‌നില്‍ ആകെ കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ അഞ്ചാം സീസണ്‍ പ്രൊഡക്ഷൻ്റെ കാര്യത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ സീരീസിൻ്റെ അവസാന സീസൺ ചിത്രീകരണം ഉടൻ തന്നെ സ്‌പെയിനിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

ഒരു വർഷം നീണ്ട പ്രയത്നമാണ് അവസാന സീസണിന് വേണ്ടി എടുത്തതെന്നും അവസാനത്തേതായിരിക്കും ഏറ്റവും മികച്ചതെന്നും സീരിസ് ക്രിയേറ്ററായ അലക്സ് പിന്ന പറഞ്ഞു. അവസാന സീസൺ 10 എപ്പിസോഡുകളായിട്ടായിരിക്കും എത്തുക. സ്പാനിഷ് സീരിസ് ആയ മണി ഹീസ്റ്റ് 2017ലാണ് ആദ്യമായി സംപ്രേക്ഷണം ചെയ്യുന്നത്. സ്പെയിനിലെ ആൻ്റിന 3 ചാനലിന് വേണ്ടിയാണ് ഈ സീരിസ് ഒരുക്കിയത്. പിന്നീട് നെറ്റ്ഫ്ലിക്സ് ഏറ്റെടുക്കുകയായിരുന്നു. 

content highlights: Money Heist is Returning to Netflix With Season Finale