അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമി പൂജ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ അന്തിമ പട്ടിക തയ്യാറായി. പ്രധാന മന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മഹന്ദ് നൃത്യ ഗോപാൽ ദാസ് എന്നീ പ്രമുഖരായിരിക്കും വേദിയിൽ അണി നിരക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ നിശ്ചയിച്ചുറപ്പിച്ചവരുടെ എണ്ണം കുറയുമെന്നാണ് കരുതുന്നത്.
ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ അദ്ധേഹത്തിന് ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ല. ഏകദേശം 150 പേർക്കാണ് ക്ഷണകത്ത് നൽകിയിട്ടുള്ളത്. 40 കിലോയുടെ വെള്ളി ശിലപാകി പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രത്തിൻ്റെ ശിലാസ്ഥാപനം നിർവഹിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ രാമക്ഷേത്രത്തിനായി ശക്തമായി വാദിച്ചിരുന്ന മനേഹർ ജോഷി, എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർ വീഡിയോ കോൺഫറൻസ് വഴി ചടങ്ങിൽ സാന്നിധ്യമറിയിക്കും.
Content Highlights; grant Ayodhya event PM Modi will be on stage