‘രാജ്യത്തെ സംരക്ഷിക്കുന്നതിന് പ്രധാന മന്ത്രിക്ക് ദൈവം കരുത്ത് നൽകട്ടെ’; രക്ഷാബന്ധൻ ദിനത്തിൽ മോദിക്ക് ആശംസയുമായി മാതാ അമൃതാനന്ദമയി

Mata Amritanandamayi, Lata Mangeshkar's Rakhi Greetings For PM Modi

രക്ഷാ ബന്ധൻ ദിനത്തിൽ മോദിക്ക് ആശംസയുമായി മാതാ അമൃതാനന്ദമയി. കൊവിഡ് പ്രതിരോധത്തിൽ രാജ്യത്തെ സംരക്ഷിക്കുന്നതിനായി പ്രധാന മന്ത്രിക്ക് ദൈവം കരുത്ത് നൽകട്ടെ എന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു.

“രാജ്യത്തിനകത്ത് നിന്നും അയൽ രാജ്യങ്ങളിൽ നിന്നും പല തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടായി കൊണ്ടിരിക്കുന്ന സമയമാണിത്. പ്രളയം, രോഗങ്ങൾ, യുദ്ധ ഭീഷണികൾ, സാമ്പത്തിക പ്രതിസന്ധികൾ തുടങ്ങിയവയെല്ലാം എല്ലാവരെയും മാനസികമായി തളർത്തുന്നവയാണ്. രാജ്യത്തെ സംരക്ഷിക്കുന്നതിന് പ്രധാനമന്ത്രി കൃത്യമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. അതിന് ദൈവം അദ്ധേഹത്തിന് കരുത്ത് നൽകട്ടെയെന്നും , ഈ രക്ഷാ ബന്ധൻ ദിനത്തിൽ എല്ലാ കാര്യങ്ങളും വിജയകരമായി നടപ്പാക്കാൻ ജഗദീശ്വരൻ പ്രധാന മന്ത്രിയെ അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു” എന്നും വീഡിയോ സന്ദേശത്തിൽ അമൃതാനന്ദമയി വ്യക്തമാക്കി.

ട്വിറ്ററിലൂടെയായിരുന്നു ആശംസ അറിയിച്ചത്. ആശംസകളറിയിച്ച മാതാ അമൃതാനന്ദമയിക്ക് ട്വിറ്ററിലൂടെ തന്നെ മോദി മറുപടിയും നൽകി. മഹത്തായ നമ്മുടെ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നത് ആദരവയാണ് കാണുന്നതെന്നും, മാതാ അമൃതാനന്ദമയി ഉൾപെടുന്ന രാജ്യത്തെ സ്ത്രീശക്തികളുടെ അനുഗ്രഹം വലിയ കരുത്താണ് തനിക്കു നൽകുന്നതെന്നും മറുപടി സന്ദേശത്തിൽ മോദി വ്യക്തമാക്കി. നിരവധി ആളുകളാണ് ട്വിറ്ററിന് താഴെ പ്രതികരിച്ചിരിക്കുന്നത്.

Content Highlights; Mata Amritanandamayi, Lata Mangeshkar’s Rakhi Greetings For PM Modi