ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മൂത്തോന് മൂന്ന് പുരസ്കാരങ്ങൾ; നിവിൻ പോളി മികച്ച നടൻ

'Run Kalyani' and 'Moothon' cast win awards at the New York Indian Film Festival

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മുത്തോൻ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മൂത്തോന് മൂന്ന് പുരസ്കാരങ്ങൾ ലഭിച്ചു. മൂത്തോനിലെ അഭിനയത്തിന് നിവിൻ പോളി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മൂത്തോനിലെ മുല്ലയെ അവതരിപ്പിച്ച സഞ്ജന ദിപു മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ടു. റൺ കല്യാണി എന്ന സിനിമയിലെ അഭിനയത്തിന് ഗാർഗി ആനന്ദൻ മികച്ച നടിയായി. മലയാളിയാണ് ഗാര്‍ഗി ആനന്ദന്‍. ഗാര്‍ഗിയുടെ ആദ്യ സിനിമയുമാണ് റണ്‍ കല്യാണി. 

2020 ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 2 വരെയായിരുന്നു ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവെൽ. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലെെൻ വഴിയാണ് മേള സംഘടിപ്പിച്ചത്. മേളയിൽ 40 സിനിമകളും നാല് ഡോക്യുമെൻ്ററികളും 30 ഷോർട്ട് ഫിലിംസുമാണ് പ്രദര്‍ശിപ്പിച്ചത്. രണ്ട് വനിതാ സംവിധായകരിലൂടെയാണ് മലയാളത്തിന് പ്രധാന പുരസ്കാരങ്ങൾ ലഭിച്ചിരിക്കുന്നത്. ജെ. ഗീതയാണ് റൺ കല്യാണിയുടെ സംവിധായക. 

content highlights:’Run Kalyani’ and ‘Moothon’ cast win awards at the New York Indian Film Festival