അമിത് ഷാ കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയിൽ പോയതെന്തിന്? വിമർശനവുമായി ശശി തരൂർ

കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ  കൊവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയെ സമീപിച്ചതിനെതിരെ വിമർശനവുമായി കോൺഗ്രസ് എം.പി ശശി തരൂർ. കൊവിഡ് സ്ഥിരീകരിച്ച ശേഷം എന്തുകൊണ്ടാണ് നമ്മുടെ ആഭ്യന്തരമന്ത്രി ഏറ്റവും അടുത്തുള്ള എയിംസില്‍ പോകാതെ സ്വകാര്യ ആശുപത്രിയില്‍ പോയതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു. 

രാജ്യത്തെ ശക്തരായ ഭരണവർഗ്ഗം പൊതുസ്ഥാപനങ്ങളെ ആശ്രയിച്ചാൽ മാത്രമെ സർക്കാർ സ്ഥാപനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ഉണ്ടാവുകയുള്ളു എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്നലെയാണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹത്തെ ഗൂർഗോണിലുള്ള മേഡാൻ്റെ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ നില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് ആശുപത്രിയിൽ പ്രവേശിച്ചതെന്നും അദ്ദേഹം അറിയിച്ചിരുന്നു.

content highlights: “Wonder Why Home Minister Chose Not To Go To AIIMS”: Shashi Tharoor