അയോധ്യയിലെ രാമക്ഷേത്രത്തിൽ സ്ഥാപിക്കുന്ന ശ്രീരാമ വിഗ്രഹത്തിന് മീശ വേണമെന്ന പുതിയ ആവശ്യവുമായി ഹിന്ദുത്വ നേതാവ്

Lord Ram idol at Ayodhya temple should have moustache: Sambhaji Bhide

ഓഗസ്റ്റ് 5 ന് അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ഭൂമി പൂജ നടക്കാനിരിക്കെ, രാമക്ഷേത്രത്തിൽ സ്ഥാപിക്കുന്ന ശ്രീരാമ വിഗ്രഹത്തിന് മീശ വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദുത്വ നേതാവ് സംബാജി ബിഡെ. ഹിന്ദുത്വ സംഘടനയായ ശ്രീ ശിവ പ്രതിഷ്ഠൻ ഹിന്ദുസ്ഥാനിൻ്റെ നേതാവാണ് സംബാജി ബിഡെ.

രാമ വിഗ്രഹത്തിന് മീശ ഇല്ലെങ്കിൽ പിന്നെ ക്ഷേത്രം നിർമ്മിച്ചാലും തന്നെ പോലുള്ള രാമഭക്തർക്ക് ഒരു കാര്യവുമില്ലെന്നും, ഇക്കാര്യം അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിന് നേതൃത്വം കൊടുക്കുന്ന ക്ഷേത്ര ട്രസ്റ്റിലെ അംഗമായ ഗിരിജ് മഹാരാജിനെ അറിയിച്ചതായും സംബാജി ബിഡെ വ്യക്തമാക്കി. ബുധനാഴ്ച ഭൂമി പൂജയുമായി ബന്ധപെട്ട ചടങ്ങുകൾ തുടങ്ങുന്നതിന് മുൻപ് ഛത്രപതി ശിവജി മഹാരാജിൻ്റെ ചിത്രത്തെ പൂജിക്കണമെന്നും ബിഡെ ആവശ്യപെട്ടു.

ദീപാവലിയും ദസറയും പോലെ തന്നെ ഓഗസ്റ്റ് 5 ന് നടക്കുന്ന അയോധ്യയിലെ ഭൂമി പൂജയും ആഘോഷമാക്കണമെന്നും സംബാജി ജനങ്ങളോട് ആവശ്യപെട്ടു. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതെടെ കൊവിഡിനെ തുരത്താനാകുമെന്ന എൻസിപി നേതാവിൻ്റെ പ്രസ്താവനയോടും സംബാജി പ്രതികരിച്ചു.

Content Highlights; Lord Ram idol at Ayodhya temple should have moustache: Sambhaji Bhide