ചെമ്പൻ വിനോദ് ജോസ്- വിനയ് ഫോർട്ട് കൂട്ടുകെട്ടിൽ എത്തിയ ചിത്രം ‘ഉറുമ്പുകൾ ഉറങ്ങാറില്ല’ തമിഴിലേക്ക്

urumbukal urangarilla malayalam movie tamil remake

2015 ൽ ചെമ്പൻ വിനോദ്, ജോസ്- നൃവിനയ് ഫോർട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിജു അശോക് സംവിധാനം ചെയ്ത ചിത്രം ഉറുമ്പുകൾ ഉറങ്ങാറില്ല തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ജിജു അശോക് തന്നെയാണ് തമിഴിലും ചിത്രം സംവിധാനം ചെയ്യുന്നത്. വ്യത്യസ്ത സ്വഭാവമുള്ള അഞ്ചു കള്ളന്മാരുടെ കഥ പറഞ്ഞ ചിത്രമാണ് ഇത്.

ചിത്രത്തിൻ്റെ തിരക്കഥ ഏകദേശം പൂർത്തിയായി കഴിഞ്ഞെന്ന് സംവിധായകൻ അറിയിച്ചു. തമിഴ് പ്രേക്ഷകർക്കായി ഇത് നന്നായി ട്യൂൺ ചെയ്യുക മാത്രമാണ് അവശേഷിക്കുന്നതെന്നും രണ്ടാഴ്ചക്കുള്ളിൽ കാസ്റ്റിംഗ് നടത്തി ചിത്രീകരണം ഉടൻ ആരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണുള്ളതെന്ന് ജിജു അശോകൻ വ്യക്തമാക്കി.

Content Highlights; urumbukal urangarilla malayalam movie tamil remake