വിജയ് സേതുപതി നായകനാകുന്ന തുഗ്ലക്ക് ദർബാറിലെ അദ്യ ഗാനം ‘അണ്ണാത്തെ സേത്തി’ പുറത്തിറങ്ങി. കാര്‍ത്തിക് നെഹ്തയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നല്‍കിയിരിക്കുന്നത്. വിജയ് സേതുപതിയുടെ ഡയലോഗോടുകൂടിയാണ് ഗാനം ആരംഭിക്കുന്നത്. അറിവ് ആണ് ആലപിച്ചിരിക്കുന്നത്.
ഡെൽഹിപ്രസാദ് ദീനദയാലൻ ആണ് ചിത്രത്തിൻ്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. വിജയ് സേതുപതിയെ കൂടാതെ പാർഥിപൻ, അതിദി റാവു ഹെെദരി, മഞ്ജിമ മോഹൻ, കരുണാകരൻ, ഭഗവതി പെരുമാൾ, രാജ്, റിഷ, സംയുക്ത നായർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
content highlights: Tughlaq Durbar movie Annathe Sethi song lyric video released