നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബുവിനെതിരെ ബലാത്സംഗ ഭീഷണി. ഖുശ്ബു തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തു വിട്ടത്. വിളിച്ച ആളുടെ പേരും ഫോൺ നമ്പറും ഖുശ്ബു പുറത്തു വിട്ടിട്ടുണ്ട്. മുസ്ലിമായതിനാൽ താൻ ബലാത്സംഗം ചെയ്യപെടേണ്ട ആളാണെന്നാണ് ഫോണിൽ വിളിച്ചയാളുടെ ഭീഷണി. കൊൽക്കത്തയിൽ നിന്നാണ് കോളു വന്നതെന്നും, സജ്ഞയ് ശർമ്മ എന്ന പേരാണ് കാണിച്ചതെന്നും ഖുശ്ബു വ്യക്തമാക്കി.
ഇത് രാമജന്മ ഭൂമി തന്നെയാണോ എന്ന് പ്രധാന മന്ത്രി പറണമെന്നും ഖുശ്ബു പറഞ്ഞു. കൊൽക്കത്ത പോലീസിനെയടക്കം ടാഗ് ചെയ്തായിരുന്നു ഖുശ്ബുവിൻ്റെ ട്വീറ്റ്. സംഭവത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും പോലീസ് അന്യോഷണം വേണമെന്നും ആവശ്യപെട്ടിട്ടുണ്ട്. തനിക്ക് സംഭവിച്ചത് ഇതാണെങ്കിൽ മറ്റ് സ്ത്രീകളുടെ സ്ഥിതി എന്താകുമെന്നും ഖുശ്ബു ചോദിച്ചു.
Content Highlights; actress khushboo got rape threatening call