ബാഹുബലിയായി സന്താനം; വൈറലായി ‘ബിസ്കോത്’ ചിത്രത്തിൻ്റെ ട്രെയിലർ

ഹാസ്യതാരത്തിൽ നിന്നും നായക താരമായി മാറിയ സന്താനത്തിൻ്റെ പുതിയ ആക്ഷൻ എൻ്റർടൈൻമെൻ്റ് ചിത്രം ‘ബിസ്കോത്തി’ ൻ്റെ ട്രെയിലർ പുറത്ത്. റിലീസ് ചെയ്ത് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ തന്നെ രണ്ടര മില്യൺ കാഴ്ചക്കാരെ നേടി സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് ട്രെയിലർ. മൂന്ന് കഥാപാത്രങ്ങളെയാണ് സന്താനം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അതിലൊന്ന് ബാഹുബലിയെ അനുകരിച്ചുള്ള രാജ സിംഹൻ എന്ന രാജാവിൻ്റെ വേഷമാണ്.

ബാഹുബലിയായി സന്താനവും, കട്ടപ്പയായി മൊട്ട രാജേന്ദ്രനുമാണ് എത്തുന്നത്. മൂന്ന് കാലഘട്ടത്തിലൂടെയാണ് ചിത്രം ദൃശ്യവത്കരിച്ചിരിക്കുന്നത്.’ജയം കൊണ്ടാൻ ‘,’കണ്ടേൻ കാതലൈ’ ,’ ഇവൻ തന്തിരൻ ‘ തുടങ്ങിയ വിജയ ചിത്രങ്ങൾ സമ്മാനിച്ച ആർ കണ്ണനാണ് ചിത്രത്തിൻ്റെ സംവിധായകനും രചയിതാവും. അലീഷാ പെരിയും, മിസ്സ് കർണാടക സ്വാതി മുപ്പാലയുമാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. അർജ്ജുൻ റെഡിയാണ് സംഗീത സംവിധായകൻ.

Content Highlights; biskoth movie offical trailer