ഗൂഗിളിൻ്റെ മ്യൂസിക് ആപ്ലിക്കേഷനായ പ്ലേ മ്യൂസിക് പ്രവർത്തനം അവസാനിപ്പിക്കുന്നു. ഡിസംബറോട് കൂടി മുഴുവനായും പ്ലേ മ്യൂസിക്കിൻ്റെ പ്രവർത്തനം അവസാനിപ്പിക്കും. 2020 അവസാനത്തോടെ ഉപഭോക്താക്കൾക്ക് ഓൺലൈൻ മ്യൂസിക് കണ്ടൻ്റുകൾ ലൈബ്രറി ട്രാൻഫർ നടത്താൻ കഴിയും. പിന്നീട് പ്ലേ മ്യൂസിക് ലൈബ്രറികൾ ലഭ്യമാകില്ല. യൂ ട്യൂബ് മ്യൂസിക് ആയിരിക്കും പകരം ഉപയോഗിക്കാൻ സാധിക്കുക.
സെപ്റ്റംബറിൽ ഓസ്ട്രേലിയിലും ന്യൂസിലൻഡിലും പ്ലേ മ്യൂസിക്കിൻ്റെ പ്രവർത്തനം അവസാനിപ്പിക്കും. ഒക്ടോബർ മുതൽ ലോകത്തെ മറ്റ് ഭാഗങ്ങളിലും ആപ്ലിക്കേഷൻ പ്രവത്തന രഹിതമാകും. പാട്ടുകൾ മുൻകൂട്ടി ഓർഡർ ചെയ്യാനോ അപ്ലോഡ് ചെയ്യാനോ ഡൌൺലോഡ് ചെയ്യാനോ സാധിക്കില്ല.
content highlights: Google Play Music to cease to exist in December, to be replaced with YouTube Music