നടൻ സമീർ ശർമ ആത്മഹത്യ ചെയ്ത നിലയിൽ

sameer sharma found dead at mumbai home

നടനും മോഡലുമായ സമീർ ശർമയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മബത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൂംബൈയിലെ മലാഡിലെ അപാർട്മെൻ്റിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. അപാർട്മെന്റിലെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു.

അപകട മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹം പോസ്റ്റിമോർട്ടത്തിന് അയച്ചു. നിലവിൽ യെ റിഷ് തേ ഹേ പ്യാർ കി എന്ന സീരിയലിൽ അഭിനയിച്ചു വരികയായിരുന്നു. കഹാനി ഘർ ഘർ കി, ക്യൂംകി സാസ് ഭി കഭി ബഹു ഥി, ജ്യോതി, ഇസ് പ്യാർ കോ ക്യാ നാം ദു തുടങ്ങിയ ഷോകളിലും സീരീസുകളിലും സമീറുണ്ടായിരുന്നു. ഹസീ തോ ഫസീ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

Content Highlights; sameer sharma found dead at mumbai home