ആഗസ്റ്റ് 4 ന് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ നടന്ന ഇരട്ട സ്ഥോടനത്തിൽ 135 പേർ കൊല്ലപ്പെടുകയും 5000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 3,00,000 പേർ ഭവനരഹിതരായി. 6 വർഷമായി തുറമുഖത്തെ ഒരു വെയർഹൌസിൽ സൂക്ഷിച്ചിരുന്ന 2750 ടൺ അമോണിയം നെെട്രേറ്റാണ് പൊട്ടിത്തെറിച്ചത്. സ്ഥോടനം നടന്നതിൻ്റെ തൊട്ടടുത്ത ദിവസവും കെട്ടിടങ്ങളിൽ നിന്ന് പുക ഉയരുന്ന ചിത്രമാണിത്.
ഹിരോഷിമയിൽ ആറ്റംബോബ് വർഷിച്ചതിൻ്റെ 75ാം വർഷത്തിൻ്റെ ഓർമ്മ പുതുക്കാൻ ആളുകൾ ജപ്പാനിലെ ഹിരോഷിമാ പീസ് മെമ്മോറിയൽ പാർക്കിൽ ഒത്തുകൂടുകയും ഹിരോഷിമയിൽ മരിച്ച ഒന്നരലക്ഷത്തോളം ആളുകളുടെ ഒർമ്മയ്ക്കായി നിർമ്മിച്ച ഹിരോഷിമ ശാന്തിസ്മാരകത്തിൽ ദീപങ്ങൾ തെളിയിക്കുകയും ചെയ്തു. സ്മാരകത്തിന് സമീപത്തെ നദിയിൽ പേപ്പർ വിളക്കുകൾ ഒഴുക്കിയാണ് ഹിരോഷിമ ദിനം ആചരിച്ചത്. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയും മേയറും ഹിരോഷിമ ആക്രമണത്തെ അതിജീവിച്ചവരും ഹിരോഷിമാ പീസ് മെമ്മോറിയൽ പാർക്കിൽ അന്നേദിവസം ഒത്തുകൂടിയിരുന്നു.
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയെ സംസ്കരിക്കുന്നതിന് മുമ്പ് വിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകൻ്റെ ചിത്രമാണിത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കു പ്രകാരം 20 ലക്ഷം ഇന്ത്യക്കാർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
നാസ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി രണ്ടരമാസത്തിന് ശേഷം ഫ്ലോറിഡ തീരത്ത് ലാൻഡ് ചെയ്ത റോബർട്ട് ബെൻകെൻ, ഡഗ്ലസ് ഹർലി എന്നിവർ സ്പെയ്സ് എക്സ് ഡ്രാഗൺ എൻഡേവർ ബഹിരാകാശ പേടകത്തിൽ ഇരിക്കുന്ന ചിത്രമാണിത്. മനുഷ്യരെ വഹിച്ചുള്ള നാസയുടെ ആദ്യ സ്വകാര്യ ദാത്യമായിരുന്നു ഇത്. എലോണ്‍ മസ്‌ക്കിൻ്റെ സ്‌പേസ് എക്‌സ് ഇതോടെ യാത്രികരെ ബഹിരാകാശത്തേക്ക് കൊണ്ടുപോയി തിരികെ എത്തിക്കാന്‍ ശേഷിയുള്ള ആദ്യത്തെ സ്വകാര്യ സ്ഥാപനമായി മാറി.
വലിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഇസ്രായേലിലെ ടെൽ അവീവിൽ മെഡിറ്ററേനിയൻ കടലിൽ ആളുകൾ ഒത്തുചേരുകയും കൊവിഡ് പ്രതിസന്ധിയുടെ ഇടയിലും ത്യാഗസ്മരണകളാൽ പുണ്യദിനങ്ങളെ ആഘോഷമാക്കികയും ചെയ്തു.
യുഎസ് നഗരമായ ഒറിഗണിൽ പൊലിസിൻ്റെ അതിക്രമങ്ങൾക്കും വംശീയ വിവേചനത്തിനുമെതിരെ നടക്കുന്ന ബ്ലാക്ക് ലെെവ്സ് മാറ്റേഴ്സ് പ്രതിഷേധങ്ങൾക്കിടയിൽ നിന്നൊരു ചിത്രം. ചിത്രത്തിൽ ആറ് വയസായ ല്ലാമ ആക്ടിവിസ്റ്റ് സീസർ മക്കൂൾ ആണ്.
ബെലാറസിലെ മിൻസ്കിനിൽ വ്യോമസേനയുടെ 90ാംവർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി പാരാട്രൂപ്പേഴ്സ് പ്രകടനം നടത്തുന്നു.
യുകെ ഇൻ്റർനാഷണൽ ബ്രിസ്റ്റോൾ ബലൂൺ ഫെസ്റ്റിൻ്റെ ഭാഗമായി ഹൃദയാകൃതിയിലുള്ള പല നിറത്തിലുള്ള ബലൂണുകൾ പറത്തുന്നു. കൊവിഡിൽ സമൂഹിക അകലം പാലിക്കണമെന്ന ആശയം പ്രചരിപ്പിച്ചുകൊണ്ടാണ് 43 ബലൂണുകൾ നഗരത്തിന് മുകളിലൂടെ പറത്തിയത്.
സൌത്ത് വെയിലിലെ ബാരി ദ്വീപ് സന്ദർശിക്കുന്ന വില്യം രാജകുമാരനും കാതറിൻ രാജകുമാരിയും. യാത്രക്കിടയിൽ ഇവർ ഗെയിം കളിക്കുന്ന ഈ ചിത്രമാണ് പിന്നീട് വെെറലായി മാറിയത്. കൊവിഡ് 19 ടൂറിസം മേഖലയെ എങ്ങനെ ബാധിച്ചുവെന്ന് ആളുകളിൽ നിന്ന് ചോദിച്ച് വിലയിരുത്തുക എന്നതായിരുന്നു ഇവരുടെ യാത്രയുടെ പിന്നിലെ ഉദ്ദേശം.
യുകെയിലെ ചൂടുള്ള കാലവസ്ഥയിൽ ലണ്ടനിലെ ഒരു നീന്തൽ കുളത്തിലേക്ക് ചാടുന്ന കുട്ടിയുടെ ചിത്രമാണിത്. അസാധാരണമായ ചൂടിൽ മനസിന് കുളിർമ നൽകുന്ന ചിത്രം കൂടിയായിരുന്നു ഇത്.
content highlights: Week in pictures: 1 August-7 August 2020