മകൾ മറിയത്തിന് ദുൽഖർ സൽമാൻ വരച്ചുകൊടുത്ത ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രം റിലീസായതിൻ്റെ ഓർമ്മയ്ക്കായി മകൾക്ക് വരച്ചുകൊടുത്ത ചിത്രമാണ് വെെറലായത്. സിനിമയിലേത് പോലെ തന്നെയുള്ള ഒരു ബെെക്കിൻ്റെ ചിത്രമാണ് ദുൽഖർ വരച്ചത്.
ഹെെസ്കൂളിന് ശേഷം താൻ പെയിൻ്റും ബ്രഷുമെടുക്കുന്നത് കഴിഞ്ഞ ദിവസമാണെന്നും കാറോ ബെെക്കോ വരയ്ക്കുമെന്ന് തന്നെയാണ് താൻ കരുതിയതെന്നും പറഞ്ഞുകൊണ്ടാണ് ദുൽഖർ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ചിത്രത്തിന് കുഞ്ചാക്കോ ബോബൻ, സൌബിൻ ഷാഹിർ തുടങ്ങി നിരവധി പേർ പ്രശംസകളുമായി എത്തി.
content highlights: Dulquer salmaan draws a bike for his daughter