ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖമേനിക്ക് ഹിന്ദിയിൽ ട്വിറ്റർ അക്കൗണ്ട്‌

Iran's Supreme Leader Creates Official Hindi Twitter Account

ഹിന്ദി ഭാഷയിൽ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട്‌ തുടങ്ങി ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖമേനി. അക്കൗണ്ട്‌ തുടങ്ങിയതിന് ശേഷം രണ്ട് ട്വീറ്റ് ഹിന്ദിയിൽ ചെയ്തിട്ടുണ്ട്. 1009 ഫോളോവേഴ്സാണ് നിലവിൽ ഈ അക്കൗണ്ടിന് ഉള്ളത്. ഇന്ത്യയുമായുള്ള സഹകരണം ഉറപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഖമേനിയുടെ ഹിന്ദിയിലുള്ള ട്വീറ്റ് എന്നാണ് സൂചന. 

ഹിന്ദി ഭാഷയ്ക്ക് പുറമെ ഉര്‍ദു, ഫ്രഞ്ച്, സ്പാനിഷ്, റഷ്യന്‍, ഇംഗ്ലീഷ്, എന്നീ ഭാഷകളിലും ഖമേനി അക്കൗണ്ട്‌ ആരംഭിച്ചിട്ടുണ്ട്. ഷിയാ സമുദായത്തിൻ്റെ പന്ത്രണ്ട് പ്രമുഖ നേതാക്കളിൽ ഒരാളും ഇറാൻ്റെ രണ്ടാമത്തെ പരമോന്നത നേതാവുമാണ് ഖമേനി. 1989 മുതൽ ഇദ്ദേഹം ഇറാൻ്റെ പരമോന്നത നേതാവായി തുടരുകയാണ്.

content highlights: Iran’s Supreme Leader Creates Official Hindi Twitter Account