ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ക്കും ചൈനീസ് ആപ്പുകളുടെ നിരോധനത്തിനും ഒടുവില്‍ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സറെ തേടി ബിസിസിഐ. ടൈറ്റില്‍ സ്‌പോണ്‍സറായ വിവോ കരാറില്‍ നിന്ന് പിന്മാറിയതോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ഡ്രോള്‍ ബോര്‍ഡ് അനിശ്ചിതത്വത്തിലായത്. ആശങ്കള്‍ നീക്കാന്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ പദവിയിലേക്ക് പതഞ്ചലി എത്തുമെന്ന സൂചനകള്‍ വിവിധ മാധ്യമങ്ങള്‍ ഇതിനോടകം തന്നെ നല്‍കി കഴിഞ്ഞു.
ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്ന കാര്യം പരിഗണനയിലാണെന്നും അതുവഴി ആഗോള വിപണിയില്‍ പതഞ്ചലിക്ക് മുന്നേറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പതഞ്ചലി വക്താവ് അറിയിച്ചിരുന്നു. ബിസിസിഐക്ക് പ്രൊപ്പോസല്‍ അയക്കുന്ന കാര്യവും പരിഗണനയിലാണെന്നാണ് പതഞ്ചലി നല്‍കുന്ന വിശദീകരണം.
എന്നാല്‍, വിവോ പ്രതിവര്‍ഷം നല്‍കിയിരുന്ന തുകക്കൊപ്പം നല്‍കാന്‍ പതഞ്ചലിക്ക് നല്‍കാന്‍ കഴിയുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. 440 കോടി രൂപയാണ് വിവോ പ്രതിവര്‍ഷം ടൈറ്റില്‍ സ്‌പോണ്‍സര്‍ എന്ന നിലക്ക് നല്‍കി പോന്നിരുന്നത്. സ്‌പോണ്ടസറെ കിട്ടിയാലും കരാര്‍ തുക കുറയുമെന്ന ആശങ്കയും ബിസിസിഐ പങ്കു വെക്കുന്നുണ്ട്. ഓരോ വര്‍ഷവും 440കോടയെന്ന കണക്കില്‍ അഞ്ച് വര്‍ഷത്തേക്കായിരുന്നു വിവോയുമായുള്ള ബിസിസിഐയുടെ കരാര്‍.
Content Highlight: Patanjali may become the title sponsor of IPL