തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കും അവതാരകര്‍ക്കും നേരെയുണ്ടായ സൈബര്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മുഖ്യമന്ത്രിയുടെ ദിവസേനയുള്ള കൊവിഡ് അവലോകന വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങളുന്നയിച്ച റിപ്പോര്‍ട്ടര്‍മാര്‍ക്കും അവതാരകര്‍ക്കും നേരെയാണ് സൈബര്‍ ആക്രമണമുണ്ടായത്. സൈബര്‍ പൊലീസ്, സൈബര്‍ സെല്‍, സൈബര്‍ഡോം എന്നിവര്‍ ഉള്‍പ്പെടുന്നവരായിരിക്കും പ്രത്യേക സംഘം.
തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി സജ്ഞയ് കുമാര്‍ ഗരുഡിനാണ് അന്വേഷണ ചുമതല. സമൂഹമാധ്യമങ്ങള്‍ നിരീക്ഷിച്ച് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി സൈബര്‍ സെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം തന്നെ കൊവിഡ് വ്യാജപ്രചരണങ്ങളിലും നിരീക്ഷണവും നടപടിയും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ ചോദ്യങ്ങളുന്നയിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കഴിഞ്ഞ ദിവസമാണ്ാ സൈബര്‍ ആക്രമണം നടന്നത്. മാധ്യമപ്രവര്‍ത്തകര്‍ തന്നെ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
Content Highlight: DGP Loknath Behra set special team to investigate Cyber attack against Journalists