2,000 വർഷങ്ങൾക്ക് മുമ്പ് ആസ്ട്രേലിയയിൽ വാഴ കൃഷി ചെയ്തിരുന്നതിൻ്റെ തെളിവുകൾ കണ്ടെത്തി ഗവേഷകർ

Indigenous Australians 'farmed bananas 2,000 years ago'

2,145 വർഷങ്ങൾക്ക് മുമ്പ് ആസ്ട്രേലിയയിലെ ടോറസ് കടലിടുക്കിൻ്റെ സമീപത്തായി ഒരു ചെറിയ ദ്വീപിൽ വാഴ കൃഷി ചെയ്തിരുന്നതിൻ്റെ തെഴിവുകൾ കണ്ടെത്തി ഗവേഷകർ. വാഴപ്പഴത്തിൻ്റെ അവശിഷ്ടങ്ങൾ (microfossils), കല്ലുകൾ, കരി, സംരക്ഷണ ഭിത്തിയായി കെട്ടിപ്പൊക്കിയിരുന്ന മതിലുകളുടെ അവശിഷ്ടങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. ആസ്ട്രേലിയൻ നാഷണൽ സർവകലാശാലയിൽ നിന്നും സിഡ്നി സർവകലാശാലയിൽ നിന്നുമുള്ള ഗവേഷകരാണ് മാബുയാഗ് ദ്വീപിൽ നിന്നുള്ള കണ്ടെത്തലുകൾ പുറത്തുവിട്ടിരിക്കുന്നത്.

2000 വർഷങ്ങൾക്ക് മുമ്പായി മാബുയാഗ് ദ്വീപിലെ തദ്ദേശവാസികൾ വലിയ രീതിയിൽ കൃഷി ചെയ്തിരുന്നതിൻ്റെ തെളിവാണിതെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഈ പ്രദേശത്ത് ജീവിച്ചിരുന്ന ഗോത്ര വിഭാഗക്കാർ വേട്ടയാടൽ മാത്രമാണ് നടത്തിരുന്നത് എന്ന വിലയിരുത്തലിനെ തള്ളിക്കളയുന്ന കണ്ടെത്തലാണ് ഇതെന്നും ഗവേഷകർ വ്യക്തമാക്കി. കൂടാതെ പുന്തോട്ടം ഉണ്ടായിരുന്നതിൻ്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.

The archaeologists found gardening tools as well as retaining walls at the site

തദ്ദേശിയ ഗോത്ര സമൂഹത്തിൻ്റെ സംസ്കാരത്തിൻ്റേയും ഐക്യത്തിൻ്റേയും പ്രധാന ഭാഗമായിരുന്നു ആഹാരവും കൃഷിയും എന്നുള്ളതിൻ്റെ കൂടുതൽ തെളിവുകളാണ് പുറത്തുവരുന്നത്. ബ്രിട്ടീഷ് കോളനിവത്ക്കരണത്തിന് മുമ്പുള്ള കാലഘട്ടങ്ങളിൽ ഈ പ്രദേശങ്ങളിലെ ഗോത്ര വിഭാഗക്കാർ വേട്ടക്കാരായിരുന്നു എന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. തദ്ദേശിയർ ഇവിടെ കൃഷിചെയ്തിരുന്നതായി ബ്രിട്ടീഷുകാരും മറച്ചു വെച്ചിരുന്നുവെന്ന് ചരിത്രകാരന്മാരും ആരോപിച്ചിരുന്നു. ഇത്തരം ഒരു കൃഷി രീതിയെപറ്റി ആസ്ട്രേലിയയിൽ വ്യാപകമായി അറിയപ്പെട്ടിരുന്നുമില്ല. എന്നാൽ പുതിയ കണ്ടെത്തൽ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലായി നൂറ്റാണ്ടുകൾക്ക് മുമ്പ് കൃഷി ചെയ്തിരുന്നതിൻ്റെ സൂചനകളാണ് നൽകുന്നത്. 

content highlights; Indigenous Australians ‘farmed bananas 2,000 years ago’