കൊറോണയുമായി ബന്ധപ്പെട്ട തെറ്റായ വാർത്തകൾ കാരണം ലോകത്ത് മരിച്ചത് 800 ലധികം ആളുകൾ; 5800 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

'Hundreds dead' because of Covid-19 misinformation

കൊറോണയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ കാരണം ലോകത്ത് ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിലായി 800 പേർ മരിച്ചതായി പഠനം. അമേരിക്കൻ ജേണൽ ഓഫ് ട്രോപിക്കൽ മെഡിസിൻ ആൻഡ് ഹെെജീൻ പുറത്തുവിട്ട പഠനത്തിലാണ് സമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ വിവരങ്ങൾ കാരണം 800 പേർ മരിക്കുകയും 5,800 പേരെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി പറയുന്നത്. നിരവധി പേർ മെഥനോളും ആൽക്കഹോൾ അടങ്ങിയ ക്ലീനിങ് ഉത്പന്നങ്ങളും കഴിച്ച് മരണപ്പെട്ടിട്ടുണ്ട്. ഇവ കൊറോണയെ ഭേദമാക്കുമെന്നുള്ള തെറ്റായ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

കോൺസ്പിരസി നിദ്ധാന്തങ്ങളും തെറ്റായ സന്ദേശങ്ങളും വെെറസ് വ്യാപനം പോലതന്നെ വർധിച്ചുവരുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു. പ്രതിരോധ ശേഷി വർധിപ്പിക്കാൻ അമിതമായി ഗോമൂത്രവും വെളുത്തുള്ളിയും കഴിച്ച് നിരവധി പേർ അവശരായിട്ടുണ്ടെന്നും പഠനത്തിൽ പറയുന്നു. ഇത്തരം തെറ്റായ വിവരങ്ങൾ നിയന്ത്രിക്കേണ്ടത് അന്താരാഷ്ട്ര ഏജൻസികളുടേയും സർക്കാരിൻ്റേയും സാമൂഹ്യ മാധ്യമങ്ങളുടെയും ഉത്തരവാദിത്വമാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. 

ഓൺലെെൻ മാധ്യമങ്ങളിലെ ഇത്തരം തെറ്റായ വാർത്തകൾ ഇന്ത്യയിൽ ആൾക്കൂട്ട ആക്രമണങ്ങൾക്കും ഇറാനിൽ വിഷബാധ ദുരന്തത്തിനും വരെ കാരണമായിട്ടുണ്ട്. ഇപ്പോൾ വാക്സിനെ സംബന്ധിച്ചും തെറ്റായ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വരുന്നുണ്ട്. അടുത്തായി അമേരിക്കയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ സർവേ പ്രകാരം 28 ശതമാനം അമേരിക്കാരും വിശ്വസിക്കുന്നത് ആളുകളിൽ മെെക്രോചിപ്പ് ഘടിപ്പിക്കാൻ വേണ്ടി ബിൽ ഗേറ്റ്സ് വാക്സിൻ ഉപയോഗിക്കുന്നു എന്നാണ്. 

content highlights:’Hundreds dead’ because of Covid-19 misinformation