മുംബൈ സന്ദർശനത്തിനായി പണമുണ്ടാക്കാൻ രണ്ട് മാസം പ്രായമായ ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. ഹൈദരാബാദിലാണ് സംഭവം. ഇരുപത്തി രണ്ട്കാരിയായ ശെയ്ഖ് സോയാ എന്ന യുവതിയാണ് അറസ്റ്റിലായത്. ഏറെ നാളായി ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്നതിനാൽ കുഞ്ഞിനെ ഒറ്റയ്ക്ക് വളർത്തുന്ന ബുദ്ധുമുട്ട് യുവതിയെ വല്ലാതെ അലട്ടിയിരുന്നു. കൂടാതെ മുംബൈയിലേക്ക് പോകാൻ യുവതി ദീർഘനാളായി ആഗ്രഹിച്ചിരുന്നു. ഇതേ തുടർന്നാണ് യുവതി കുഞ്ഞിനെ 45000 രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ചത്.
കുഞ്ഞിനെ വിൽക്കാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വോഷണത്തിൽ കുട്ടിയുടെ അമ്മയേയും കുട്ടിയെ വാങ്ങിയ കുടുംബത്തിനെയും വിൽപ്പനയിലെ ഇടനിലക്കാരനും അടങ്ങുന്ന അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ശിശു സംരക്ഷണ നിയമമനുസരിച്ച് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് കുഞ്ഞിനെ അച്ഛന് കൈമാറി.
Content Highlights; Hyderabad mother held for selling baby to fulfil her dream of going to Mumbai