സ്വപ്ന സുരേഷ് ഉന്നത സ്വാധീനമുള്ള സ്ത്രീ, അധികാര ഇടനാഴിയിലുള്ള സ്വാധീനം പ്രകടമെന്ന് കോടതി

swapna suresh bail plea rejected by court court says swapna has high influence in corridors of power

സ്വർണ്ണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉന്നത സ്വാധീനമുള്ള സ്ത്രീയാണെന്ന് ബോധ്യപെട്ടതായി കോടതി. സ്വപ്നയുടെ അധികാര ഇടനാഴിയിലെ സ്വാധീനം പ്രകടമാണെന്നും ഇത് വരെയുള്ള വാദങ്ങളിൽ നിന്നും ഇത് വ്യക്തമാമെന്നും കോടതി വ്യക്തമാക്കി. സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് സാമ്പത്തിക കുറ്റകൃത്യ കോടതിയുടെ നിരീക്ഷണം. കോൺസുലേറ്റിൽ നിന്നും രാജി വെച്ച ശേഷവും ഉന്നത ഉദ്യോഗസ്ഥരുമായി പ്രതിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു.

ഇതിനു ശേഷം സംസ്ഥാന സർക്കാർ പദ്ധതിയിലും ജോലി നേടാനും സാധിച്ചു. ഇതിലൂടെ പ്രതിയുടെ അധികാര ഇടനാഴിയിലെ സ്വാധീനം പ്രകടമാണ്. അതിനാൽ ഒരി സ്ത്രീ എന്ന നിലയിലുള്ള പ്രത്യേക ആനുകൂല്യം പ്രതി അർഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. കൂടാതെ പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അത് അന്വോഷണ സംഘത്തെ വലിയ തോതിൽ ബാധിക്കുമെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുമെന്നും കോടതി വിലയിരുത്തി.
.
Content Highlights; swapna suresh bail plea rejected by court court says swapna has high influence in corridors of power