കരിപ്പൂരിൽ അപകടത്തിൽപെട്ട എയർ ഇന്ത്യ എക്സ്പ്രസിൻ്റെ സാറ്റലെെറ്റ് ദൃശ്യങ്ങൾ പുറത്തുവിട്ടു

Wreckage of crashed Air India Express plane captured in satellite images

കരിപ്പൂരിൽ അപകടത്തിലായ എയർ ഇന്ത്യ എക്സ്പ്രസിൻ്റെ സാറ്റലെെറ്റ് ദൃശ്യങ്ങൾ പുറത്തുവിട്ടു. വിമാനത്തിൻ്റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങളാണ് സാറ്റലെെറ്റ് ക്യാമറകൾ പകർത്തിയത്. ബഹിരാകാശ സ്ഥാപനമായ മാക്സർ ടെക്നോളജീസാണ് ചിത്രങ്ങൾ പകർത്തിയത്. Image

ആഗസ്റ്റ് 7നാണ് കരിപ്പൂരിൽ ലാൻഡിങിനിടെ വിമാനം തകരുന്നത്. അപകടത്തിൽ വിമാനം രണ്ടായി പിളരുകയായിരുന്നു. നീല ടാർപ്പ് കൊണ്ട് പൊതിഞ്ഞ ബോയിംഗ് 737നെയാണ് ചിത്രത്തിൽ കാണുന്നത്. സംഭവത്തിൽ ഇപ്പോഴും അന്വേഷണം നടക്കുന്നതിനാൽ മോശം കാലാവസ്ഥയിൽ നിന്ന് സംരക്ഷിക്കുന്നതിനായി വിമാനം പൂർണമായും മൂടിയിരിക്കുകയാണ്. Image

18 പേരുടെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തിൽ പെെലറ്റ് ക്യാപ്റ്റൻ ദൂപക് സതേ, കോ-ക്യാപ്റ്റൻ അഖിലേഷ് കുമാർ ശർമ എന്നിവരും മരിച്ചിരുന്നു. വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്. ഇത് അന്വേഷണത്തിന് സഹായകരമാകുമെന്നാണ് അധികൃതർ പറയുന്നത്. 

content highlights: Wreckage of crashed Air India Express plane captured in satellite images