പതിനാറുകാരിയെ വിഷം നൽകി കൊലപെടുത്തിയ കേസ്; പ്രതി കുറ്റം സമ്മതിച്ചു

ann mary murder case; albin sais he had previuosly planned to kill the family

കാസർകോഡ് ബ്ലാലിൽ ഐസ്ക്രീമിൽ വിഷം കലർത്തി സഹോദരിയെ കൊലപെടുത്തിയ കേസിൽ പ്രതി ആൽബിൻ ബോന്നി കുറ്റം സമ്മതിച്ചതായി പോലീസ്. കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം ഇന്ന് ഉച്ചയോടെ ആൽബിനെ കോടതിയിൽ ഹാജരാക്കും. സ്ഥിരമായി അശ്ലില ദൃശ്യങ്ങൾ കാണുന്ന ആളാണ് ആൽബിനെന്നും സംഭവത്തിൽ മൂന്നമതൊരാൾക്ക് പങ്കില്ലെന്നും പോലീസ് പറഞ്ഞു. ബ്ളാൽ അരിങ്കല്ലിലെ ഓലിക്കൽ ബെന്നിയുടെ മകൾ ആൻമേരി മരിയയുടെ മരണത്തിലാണ് സഹോദരൻ ആൽബിൻ ബെന്നിയെ പോലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കൾ ഉൾപെടെ 3 പേർക്കാണ് ഐസ്ക്രീമിൽ വിഷം ചേർത്തു നൽകിയത്.

വളരെ ആസൂത്രിതമായാണ് ആൽബിൻ കുടുംബത്തെ കൊലപെടുത്താൻ പദ്ധതിയിട്ടതെന്നാണ് പോലീസ് നൽകുന്ന വിവരം. കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചെന്ന് വരുത്താനായിരുന്നു ശ്രമം. ഇതുവഴി കുടുംബ സ്വത്തായ നാലര ഏക്കർ സ്ഥലം കൈക്കലാക്കി വിറ്റ് നാടു വിടലായിരുന്നു പ്രതി ലക്ഷ്യമിട്ടതെന്നും പോലീസ് വ്യക്തമാക്കി. പിതാവ് ഒരാഴ്ച മുൻപാണ് 16000 രൂപ വിലയുള്ള സ്മാർട്ട് ഫോൺ പ്രതി ആൽബിന് വാങ്ങി നൽകിയത്. ചിക്കൻ കറിയിൽ വിഷം ചേർത്ത് നൽകാനുള്ള ആദ്യ ശ്രമം പരാജയപെടുകയായിരുന്നു.

പിന്നീട് എലി വിഷം എത്ര അളവിൽ നൽകിയാൽ മരണം സംഭവിക്കും എന്നതടക്കമുള്ള കാര്യങ്ങൾ ഗൂഗിളിൽ സെർച്ച് ചെയ്ത് പുതിയ പദ്ധതി ആസൂത്രണം ചെയ്തത്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ആൽബിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. പ്രതിയുടെ ചാറ്റുകൾ സഹോദരി ആൻമേരി മരിയ കാണുകയും ചെയ്തിരുന്നു. ഇതിനു മുൻപ് സഹോദരിയോട് പ്രതി മോശമായി പെരുമാറുകയും ചെയ്തിരുന്നു എന്നാണ് റിപ്പോർട്ട്.

Content Highlights; ann mary murder case; albin sais he had previuosly planned to kill the family