ശുചീകരണ തൊഴിലാളികളെ വൃത്തിഹീന തൊഴിലുകൾ ചെയ്യുന്നവർ എന്ന് ആക്ഷേപിച്ച് സർക്കാർ വിജ്ഞാപനം

government notification on calling cleaning workers as unhygienic workers 

ശുചീകരണ തൊഴിലാളികളെ വൃത്തിഹീന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ എന്ന് ആക്ഷേപിച്ച് സർക്കാർ വിജ്ഞാപനം. ശുചീകരണ തൊഴിലാളികളുടെ മക്കൾക്കുള്ള പ്രീ മെട്രിക് സ്കോളർഷിപ്പിൻ്റെ അപേക്ഷ ക്ഷണിച്ചുകൊണ്ട് സംസ്ഥാനത്തെ പി.ആർ.ഡി വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇത്തരത്തിൽ ശുചീകരണത്തൊഴിലാളികളെ അപമാനിക്കുന്ന രീതിയിൽ പരാമർശിച്ചിരിക്കുന്നത്.Image may contain: text that says '6.വൃത്തിഹീന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുടെ മക്കൾക്കുള്ള ധനസഹായം. I മുതൽ x വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ജാതി, വരു മാന പരിധിയില്ലാതെ ധനസഹായം അനുവദിക്കുന്നു. ഗ്രാമപഞ്ചാ യത്ത് പ്പൽ/കോർപ്പറേഷൻ സെക്രട്ടറിമാരിൽ നിന്നും കുട്ടിയുടെ രക്ഷകർത്താക്കൾ വൃത്തിഹീന തൊഴിലിൽ ഏർപ്പെട്ടി രിക്കുന്നവരാണെന്ന സാക്ഷ്യപത്രം ആവശ്യമാണ്. കുട്ടികൾക്ക് അദ്ധ്യായന വർഷത്തിൽ താഴെപ്പറയുന്ന നിരക്കിൽ ധനസഹായം നൽകുന്നു. സ്റ്റൈപ്പൻ്റ് പ്രതിമാസം 110 രൂപ നിരക്കിൽ അഡ്‌ഹോക്ക് ഗ്രാൻ്റ് ഡേ സ്‌കോളർ അഡ്‌ഹോക്ക് ഗ്രാൻ്റ് ഹോസ്റ്റലർ 1100/- per A.Y 750 per 1000 per A.Y'സംഭവത്തിൽ നിരവധിപേർ പ്രതിഷേധം അറിയിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ശൂചീകരണ തൊഴിലിൽ ഏർപ്പെടുകയും അതുവഴി ആരോഗ്യപരമായ വെല്ലുവിളികൾ നേരിടുകയും ചെയ്യുന്നവരുടെ മക്കൾക്കുള്ള സ്കോളർഷിന് എന്ന് പറയേണ്ടിടത്താണ് ഇങ്ങനെയൊരു പ്രയോഗമെന്ന് മാധ്യമ പ്രവർത്തകൻ കെ.എ ഷാജി ചൂണ്ടിക്കാണിച്ചു.

Image may contain: text that says 'socialjustice.nic.in Pre-Matric Scholarships to the Children of those Engaged in occupations involving cleaning prone to health hazards. of The Government India is implementing the Scheme of Pre- Matric Scholarship to children of those engaged in occupations involving cleaning and prone to health hazards since 1977-78. Under the scheme, 100% central assistance is State Governments/UT Administrations from the Government of India for the total expenditure under the Scheme, over and above their respective Committed Liability to implement this Scheme.'

content highlights: government notification on calling cleaning workers as unhygienic workers