നാനാത്വത്തിൽ ഏകത്വം; സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ

Google Doodle Celebrates India's Independence Day With Unity In Diversity

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി ഗൂഗിൾ ഡൂഡിൽ. നാനാത്വത്തിൽ ഏകത്വം എന്ന ആശയം ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ വർഷത്തെ ഡൂഡിൽ ഒരുക്കിയിരിക്കുന്നത്. ചരിത്ര പ്രധാനമായ വ്യക്തികളുടേയോ ആഘോഷങ്ങളുടേയോ ഓർമ്മയ്ക്കായി ഗൂഗിളിൻ്റെ ഹോം പേജിലെ ലോഗോയിൽ താൽക്കാലികമായി വരുത്തുന്ന മാറ്റങ്ങളാണ് ഗൂഗിൽ ഡൂഡിൽ എന്ന പേരിൽ അറിയപ്പെടുന്നത്. 

സച്ചിൻ ഘനേക്കർ എന്ന മുംബെെ സ്വദേശിയാണ് ഈ വർഷത്തെ സ്വാതന്ത്ര്യ ദിന ഗൂഗിൾ ഡൂഡിൽ തയ്യാറാക്കിയിരിക്കുന്നത്. 1947 ആഗസ്റ്റ് 15ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിൻ്റെ ഓർമ്മയ്ക്കായി ഇന്ത്യയിലുടനീളമുള്ള സംഗിതോപകരണങ്ങളുടെ ചിത്രങ്ങളാണ് ഡൂഡിലായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷെഹ്നായി മുതൽ സാരംഗി വരെയുള്ള സംഗീത ഉപകരണങ്ങൾ ഡൂഡുലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഢോൽ, വീണ, ഓടക്കുഴൽ തുടങ്ങിയ സംഗീത ഉപകരണങ്ങളും ഉണ്ട്. 6000 വർഷത്തിലേറെ പഴക്കമുള്ള ഇന്ത്യയുടെ സമ്പന്നമായ സംഗീത പാരമ്പര്യത്തെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഡൂഡിലാണിത്. ഇന്ത്യയുടെ സമ്പന്നമായ  പെെതൃകത്തേയും സംഗീത വെെവിധ്യത്തേയുമാണ് ഇത് പ്രതിനിധീകരിക്കുന്നത്. 

content highlights: Google Doodle Celebrates India’s Independence Day With Unity In Diversity