കൊറോണ വെെറസ് ഇതുവരെ സ്ഥിരീകരിക്കാത്ത രാജ്യങ്ങൾ ഇതാ

Which countries have not reported any coronavirus cases?

2019 ഡിസംബറിലാണ് ചെെനയിൽ ആദ്യമായി കൊറോണ വെെറസ് സ്ഥിരീകരിക്കുന്നത്. പിന്നീട് അതൊരു അഗോള മഹാമാരിയായി വ്യാപിക്കാൻ ചുരുക്കം ചില മാസങ്ങൾ മാത്രമെ വേണ്ടിവന്നൊള്ളു. സ്രവങ്ങളിലൂടെ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുന്ന ഈ വെെറസ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും മരണം വരെ സംഭവിയ്ക്കുകയും ചെയ്യുന്നു. ലോകത്ത് ഇതുവരെ വെെറസ് വ്യാപനം ഉണ്ടായിരിക്കുന്നത് 188 രാജ്യങ്ങളിലാണ്. സാമൂഹ്യ അകലത്തിലൂടെ മാത്രമെ വെെറസിനെ ചെറുക്കാൻ സാധിക്കുകയുള്ളു എന്ന് ഗവേഷകരും ആരോഗ്യ പ്രവർത്തകരും നിരന്തരം മുന്നറിയിപ്പ് നൽകുന്നു.

ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുപ്രകാരം ലോകത്താകമാനം രണ്ടു കോടിയിലധികം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1.3 കോടി ആളുകൾക്ക് രോഗം ഭേദമായി. 760,000 പേർ വെെറസ് ബാധിച്ച് മരിച്ചിട്ടുണ്ട്. എന്നാൽ ഇത്രയും വ്യാപന ശേഷിയുള്ള കൊറോണ വെെറസിൻ്റെ ഒറ്റ കേസുപോലും റിപ്പോർട്ട് ചെയ്യാത്ത 12 രാജ്യങ്ങൾ നിലവിലുണ്ട്. കിരീബാസ്, മാർഷൽ ദ്വീപുകൾ, മെെക്രോനേഷ്യ, നോർത്ത് കൊറിയ, നൗറു, പലാവു, സമോവ, സോളമൻ ഐലൻ്റ്, ടോങ്ക, തുവാലു, തുർക്മെനിസ്ഥാൻ, വാനുവാടു എന്നിവയാണ് കൊവിഡ് മുക്ത രാജ്യങ്ങൾ.

content highlights: Which countries have not reported any coronavirus cases?