ജഗൻമോഹൻ റെഡ്ഡി സർക്കാർ ഫോൺ ചോർത്തുന്നുവെന്ന് ചന്ദ്രബാബു നായിഡുവിൻ്റെ ആരോപണം; അന്വേഷണം ആവശ്യപ്പെട്ടു

Chandrababu Naidu accuses Jagan Reddy of tapping phones; petitions PM Modi

ആന്ധ്രാപ്രദേശിൽ വെെ.എസ് ജഗൻമോഹൻ റെഡ്ഡി സർക്കാർ ഫോൺ ചോർത്തുന്നുവെന്ന ആരോപണവുമായി മുൻ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാർട്ടി പ്രസിഡൻ്റുമായ ചന്ദ്രബാബു നായിഡു. വിഷയത്തിൽ അന്വേഷണം വേണമെന്ന്  ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു കേന്ദ്രത്തിന് കത്ത് നൽകി. 

പ്രതിപക്ഷ നേതാക്കൾ, അഭിഭാഷകർ, പത്രപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ ഫോണുകൾ ചോർത്താൻ ആന്ധ്രയിലെ ഭരണകക്ഷിയും ചില സ്വകാര്യ വ്യക്തികളും ചേർന്ന് ചില അത്യാധുനിക സാങ്കേതിക വിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുന്നുണ്ടെന്നാണ് നായിഡുവിൻ്റെ ആരോപണം. 

ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഭരണഘടനയുടെ ആർട്ടിക്കിൾ 19, 21 എന്നിവയുടെ ലംഘനമാണെന്നും സ്വകാര്യതയ്ക്കുള്ള അവകാശത്തിനുമേൽ ഗുരുതര ഭീഷണി ഉയർത്തുന്നുവെന്നും നായിഡു പറഞ്ഞു. ജൂഡീഷ്യറിയെ പോലും ലക്ഷ്യം വെച്ചാണ് വെെഎസ്ആർ കോൺഗ്രസിൻ്റെ പ്രവർത്തനമെന്നും ദേശീയ സുരക്ഷയ്ക്ക് ഇത് ഭീഷണിയാണെന്നും നായിഡു കൂട്ടിച്ചേർത്തു. 

content highlights: Chandrababu Naidu accuses Jagan Reddy of tapping phones; petitions PM Modi