ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വപ്നക്ക് ലഭിച്ചത് മൂന്ന് കോടിയോളം രൂപയുടെ കമ്മീഷൻ. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ചോദ്യം ചെയ്യലിലാണ് സ്വപ്ന ഇക്കാര്യം വെളിപെടുത്തിയത്. കമ്മീഷൻ്റെ വിഹിതം പലർക്കായി കൈമാറിയെന്നും ഇഡി വ്യക്തമാക്കി. ഈ കമ്മീഷൻ തുക ഈജിപ്ഷ്യൻ പൌരനും നൽകിയിട്ടുണ്ടെന്ന് സ്വപ്ന സമ്മതിച്ചു. ഇത്തരത്തിലുള്ള പദ്ധതി കൊണ്ടു വരുന്നതിന് ഈജിപ്ഷ്യൻ പൌരനും പങ്കുണ്ട്. അതേസമയം സ്വപ്നയുടെ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് വാദം നടക്കും. സ്വപ്ന ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യം നൽകരുതെന്നും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്.
മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചാർട്ടേഡ് അക്കൌണ്ടന്റ് വേണുഗോപാലിനെ ഇന്ന് ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ സ്വപ്നാ കേസിൽ വാദം നടക്കുന്നതിനാൽ നാളെയോ തൊട്ടടുത്ത ദിവസമോ ആകും വേണിഗോപാലിനെ ചോദ്യം ചെയ്യുന്നത്. എം ശിവശങ്കറിൻ്റെ ചാർട്ടേഡ് അക്കൌണ്ടൻ്റും താനും ചേർന്നാണ് ബാങ്ക് ലോക്കർ തുറന്നതെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. ഇത് ഇഡി പുനപരിശോധിക്കും. ലൈഫ് മിഷനും റെഡ് ക്രസൻ്റും തമ്മിലുള്ള ധാരണാപത്രം എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് കൈമാറി. അതേസമയം വിവാദമായ ലൈഫ് മിഷൻ ഫ്ലാറ്റ് കെട്ടിടെ യുഡിഎഫ് സംഘം ഇന്ന് സന്ദർശിക്കും.
Content Highlights; according to ed swapna got a commision of around 3 crore rupees through the life mission project