ഇന്ത്യയിൽ ഓഫീസ് തുറക്കാൻ ആപ്പിൾ?; ചർച്ചകൾ തുടങ്ങിയതായി റിപ്പോർട്ടുകൾ

Apple in talks for 3.5-lakh sq ft Bengaluru office for a retail center

ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായ ആപ്പിൽ ഇന്ത്യയിൽ ഓഫീസ് തുടങ്ങാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ബെംഗളൂരുവിൽ 350,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടം വാടകയ്ക്ക് എടുക്കാൻ കെട്ടിട നിർമ്മാതാക്കളുമായി ചർച്ചയിലാണെന്ന് അപ്പിൾ വെളിപ്പെടുത്തി. ഈ ഓഫിസിൽ നിന്ന് ലോകമെമ്പാടുമുള്ള വിപണികൾക്ക് സേവനം നൽകാൻ കമ്പനി ആഗ്രഹിക്കുന്നതായും പറയുന്നു. വലിയൊരു റീട്ടെയിൽ ഷോപ്പ് നഗരത്തിൽ തുറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. 

ആപ്പിളിൻ്റെ പുതിയ ഓഫീസ് പ്രെസ്റ്റിജ് മിങ്ക് സ്ക്വയറിലായിരിക്കും നിർമിക്കുക എന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ തന്നെ ഉപകരണങ്ങൾ നിർമിച്ചെടുക്കുന്നത് വർധിപ്പിക്കാനും കമ്പനി ആഗ്രഹിക്കുന്നുണ്ട്. അതേസമയം ആപ്പിളിനായി ഐഫോൺ ഉണ്ടാക്കി നൽകുന്ന കമ്പനിയായ ഫോക്സകോൺ ചെന്നെെയിലെ ഫാക്ടറിയിൽ ആപ്പിളിൻ്റെ മികച്ച മോഡലുകൾ നിർമിച്ച് തുടങ്ങിയതായും വാർത്തകൾ പുറത്തുവരുന്നുണ്ട്. ആപ്പിളിനെ കൂടാതെ വെൽസ് ഫാർഗോ, ഗൂഗിൾ, വാൾമാർട്ട്, ആമസോൺ, മെെക്രോസോഫ്റ്റ് എന്നീ കമ്പനികളും ഇന്ത്യയിൽ വൻ വികസന പ്രവർത്തനങ്ങൾക്ക് ലക്ഷ്യമിടുന്നുവെന്നും റിപ്പോർട്ട് ഉണ്ട്. 

content highlights: Apple in talks for 3.5-lakh sq ft Bengaluru office for a retail center