ചെന്നൈ: ‘റിസര്‍വ് ബാങ്ക് ഓഫ് കൈലാസ’ എന്ന പേരില്‍ പുതിയ റിസര്‍വ് ബാങ്ക് ആരംഭിക്കാന്‍ സ്വയം പ്രഖ്യാപിത ആള്‍ ദൈവം നിത്യാനന്ദ. ഇയാള്‍ സ്വന്തമായി സ്ഥാപിച്ച രാജ്യമെന്ന് അവകാശപ്പെടുന്ന കൈലാസത്തിലാണ് റിസര്‍വ് ബാങ്ക് സ്ഥാപിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിത്യാനന്ദ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു. കൂടാതെ, സ്വന്തമായി ഇറക്കുന്ന കറന്‍സിയും ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ പുറത്തിറക്കാനാണ് തീരുമാനമെന്നും നിത്യാനന്ദ പറയുന്നു.
Self-styled godman & rape accused #Nithyananda, in a video, announces that he's set up a bank called Reserve Bank of Kailasa & the currency will be announced on #GaneshChathurthi. Nithyananda roams free despite being accused of sexual assault & has missed over 50 hearings so far pic.twitter.com/J70G7acag6
— Mirror Now (@MirrorNow) August 17, 2020
പെണ്‍കുട്ടികളെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച കേസില്‍പ്പെട്ട് നാടു വിട്ടയാളാണ് നിത്യാനന്ദ. നേരത്തെ ഇക്വഡോറിലാണ് തന്റെ രാജ്യമെന്ന് നിത്യാനന്ദ പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇക്വഡോര്‍ നിഷേധിച്ചതോടെ രാജ്യം മാറ്റി സ്ഥാപിച്ചെന്ന് നിത്യാനന്ദ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലാണ് കൈലാസമെന്ന പുതിയ രാജ്യം സ്ഥാപിച്ചിരിക്കുന്നതെന്നാണ് ആവകാശ വാദം.
സ്വന്തം ഫോട്ടോ വെച്ച് തന്നെയാണ് നിത്യാനന്ദ കറന്‍സി ഇറക്കാന്‍ ഉദ്ധേശിക്കുന്നത്. ഇതിനായുള്ള നിയമ നടപടികള്‍ പൂര്‍ത്തിയായതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്ന് വരുന്ന സംഭാവനകള്‍ കൈലസ കറന്‍സിയിലേക്ക് മാറ്റുമെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്.
Content Highlight: Self-styled God-man Nithyananda sets up ‘Reserve Bank of Kailasa’