എസ്ബിഐ ഇനി എസ്എംഎസ് ചാർജ് ഈടാക്കില്ല; മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴയും ചുമത്തില്ല

SBI says no minimum balance penalty, SMS charges on all savings accounts

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഇനി സേവിങ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിൻ്റെ പേരിൽ പിഴ ഈടാക്കില്ല. ഇതിന് പുറമെ എസ്എംഎസ് ചാർജും ഒഴിവാക്കിയിട്ടുണ്ട്. രാജ്യമെമ്പാടുമുള്ള 44 ലക്ഷം എസ്ബി അക്കൗണ്ട് ഉടമകൾക്ക് ഇതിൻ്റെ ഗുണം കിട്ടും. ഇൻ്റർനെറ്റ് സേവനങ്ങളും ചെക്ക് ബുക്കുമുള്ള എസ്ബി അക്കൗണ്ട് അടക്കം എല്ലാത്തരം സേവിങ്സ് അക്കൗണ്ടുകൾക്കും ഇതു ബാധകമാവുമെന്ന് എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

എസ്ബിഐ സേവിങ്സ് അക്കൗണ്ടുകളിൽ ഉയർന്ന ബാലൻസ് നിലനിർത്തുന്നവർക്ക് സൌജന്യമായി എടിഎമ്മിൽ നിന്ന് പണം പിൻവലിയ്ക്കാം. ഒരു ലക്ഷം രൂപയിൽ കൂടുതൽ സേവിങ്സ് അക്കൗണ്ടിൽ ഉള്ളവർക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുമെന്നാണ് സൂചന. പ്രതിമാസം അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്താത്തവർക്ക് 5 രൂപ മുതൽ 15 രൂപ വരെ പിഴയും നികുതിയുമാണ് എസ്ബിഐ ഈടാക്കിയിരുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പിഴ ഈടാക്കേണ്ടതില്ലെന്ന ബാങ്കിൻ്റെ തീരുമാനം.

content highlights: SBI says no minimum balance penalty, SMS charges on all savings accounts