കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട; ഷാര്‍ജ-ഇന്ത്യ യാത്രക്ക് പുതിയ നിര്‍ദ്ദേശമിറക്കി എയര്‍ അറേബ്യ

ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരികെയെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് അറിയിച്ച് എയര്‍ അറേബ്യ. റാപ്പിഡ് ടെസ്റ്റ്, കൊവിഡ് 19 പിസിആര്‍ ടെസ്റ്റുകള്‍ ആവശ്യമില്ലെന്നാണ് എയര്‍ അറേബ്യ നല്‍കിയ പുതിയ നിര്‍ദ്ദേശം.

അതേ സമയം, ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാരും എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.

ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫക്കറ്റ് നിര്‍ബന്ധമില്ലെന്ന് ഫ്‌ളൈ ദുബായിയും നേരത്തെ അറിയിച്ചിരുന്നു.

Content Highlight: Covid Negative certificate is not compulsory in Air Arabia