പേരാമ്പ്ര മത്സ്യ മാർക്കറ്റിൽ രാവിലെയുണ്ടായ ലീഗ്-സിപിഎം സംഘർഷത്തെ തുടർന്ന് മാർക്കറ്റുൾപെടെ പേരാമ്പ്ര 5,15 വാർഡുകളിൽ ജില്ലാ കളക്ടർ സാംബശിവറാവു നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇനിയൊരു ഉത്തരവുണ്ടാകും വരെ മാർക്കറ്റ് അടച്ചിടാനും നിർദേശമുണ്ട്. സംഘർഷത്തിൽ ഏർപെട്ട മുഴുവൻ ആളുകളെയും കണ്ടെത്തി ക്വാറന്റൈനിൽ പാർപ്പിക്കാൻ പോലീസിന് നിർദേശം നൽകി.
കൊവിഡ് വ്യാപനത്തിൻ്റെ സാഹചര്യം നിലനിൽക്കെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സംഘർഷത്തിൽ ഏർപെട്ടവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കളക്ടർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മീൻ വിൽപ്പനയുമായി ബന്ധപെട്ട തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പതിനഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പേരാമ്പ്ര ടൌണിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights; prohibition in perambra calicut fish market clash