കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ബീച്ചിൽ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട്; 17 പേർക്കെതിരെ കേസ്

17 persons booked for holding pre-wedding photoshoot at Palghar's Kelve beach

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് നടത്തിയവർക്കെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലാണ് സംഭവം. മൂന്ന് സ്ത്രീകളുൾപെടെ 17 പേർക്കെതിരെയാണ് മഹാരാഷ്ട്ര പോലീസ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച കെൽവ് ബീച്ചിലാണ് പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് നടന്നത്.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂട്ടം കൂടുന്ന പരിപാടികൾക്ക് മഹാരാഷ്ട്രയിൽ വിലക്ക് നിലനിൽക്കുന്നുണ്ട്. ഇത് ലംഘിച്ചതിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒക്ടോബർ 8 വരെ ജില്ലയിലെ ബീച്ചുകൾ, അണകെട്ടുകൾ വെള്ളച്ചാട്ടങ്ങൾ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കുന്നതിനും പൽഘർ ഭരണകൂടം വിലക്കേർപെടുത്തിയിട്ടുണ്ട്.

Content Highlights; 17 persons booked for holding pre-wedding photoshoot at Palghar’s Kelve beach