ഹിന്ദി മനസ്സിലാക്കാൻ കഴിയാത്തവർക്ക് യോഗം ഉപേക്ഷിച്ചു പോകാമെന്ന വിവാദ പ്രസ്താവനയുമായി ആയുഷ് മന്ത്രി വൈദ്യ രാജേഷ് കൊട്ടേച്ച. യോഗ മാസ്റ്റർ ട്രെയിനേഴ്സിനായി ആയുഷ് മന്ത്രാലയവും മൊറാർജി ദേശായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗയും ചേർന്ന് നടത്തിയ ദേശിയ കോൺഫറൻസാണ് ഭാഷാ വിവാദത്തിൻ്റെ പുതിയ വേദിയായി മാറിയത്. ഓഗസ്റ്റ് 18 മുതൽ 20 വരെ രാജ്യത്തെങ്ങുമുള്ള നാചുറോപ്പതി ഡോക്ടർമാർക്കായി നടത്തിയ വീഡിയോ കോൺഫറൻസിൽ 300 ഓളം പേരാണ് പങ്കെടുത്തത്. ഇതിൽ 37 പേർ തമിഴ്നാട്ടിൽ നിന്നുള്ളവരായിരുന്നു. ഓരോ ദിവസവും ആറ് സെക്ഷൻ വീതമായിരുന്നു ഉണ്ടായിരുന്നത്.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാർ പങ്കെടുത്ത കോൺഫറൻസിൽ പല സെക്ഷനുകളും ഹിന്ദിയിലായിരുന്നു. പ്രാസംഗികരിൽ ചിലർ രണ്ടു ഭാഷയിൽ അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നു. കോൺഫറൻസിൽ പങ്കെടുത്ത തമിഴ്നാട്ടിലെ ഡോക്ടേഴ്സ് ഭാഷ മനസിലാകാതെ ഇംഗ്ലിഷിൽ സംസാരിക്കണമെന്ന് തുടർച്ചയായി ആവശ്യമുന്നയിച്ചിരുന്നു. മൂന്നാം ദിവസം കോൺഫറൻസിനെ അഭിസംബോധന ചെയ്യവെയാണ് ആയുഷ് സെക്രട്ടറി ഹിന്ദി മനസ്സിലാകാത്തവർക്ക് യോഗം നിർത്തി പോകാമെന്ന് പറഞ്ഞത്. ഹിന്ദി സംസാരിക്കാൻ ആരംഭിച്ച സെക്രഠ്ഠറിയോട് ഇംഗ്ലീഷിൽ സംസാരിക്കണമെന്ന് ആവശ്യപെട്ട് ഡോക്ടർമാർ സന്ദേശമയച്ചതിന് പിന്നാലെയായിരുന്നു പ്രസ്താവന.
‘കഴിഞ്ഞ രണ്ട് ദിവസം ഊ പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഒരു പ്രശ്നമുള്ളതായി ഒരു വിവരം ലഭിച്ചിരുന്നു. ഇംഗ്ലീഷിൽ പറയണമെന്ന് ആവശ്യമുള്ളവർക്ക് പിരിഞ്ഞു പോകാം, എനിക്ക് ഇംഗ്രീഷിൽ നല്ല രീതിയിൽ സംസാരിക്കാൻ കഴിയില്ല. ഞാൻ ഹിന്ദിയിലായിരിക്കും സംസാരിക്കുക’ എന്നാണ് ആയുഷ് സെക്രട്ടറി വ്യക്തമാക്കിയത്. എന്നാൽ ഹിന്ദി മനസ്സിലാക്കാൻ സാധിക്കുന്നിലെങ്കിൽ യോഗത്തിൽ നിന്നും പിരിഞ്ഞു പോകാമെന്ന് പറയുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്ന് തമിഴ്നാട്ടിൽ നിന്നുള്ള ഡോക്ടർ വ്യക്തമാക്കി.
ഭാഷാ വിവാദത്തിനു പിന്നാലെ കോൺഫറൻസിൽ പങ്കെടുത്ത പരിശീലകരിൽ പലരും വേണ്ടത്ര യോഗ്യത ഉള്ളവരല്ലെന്നും ആരോപണമുണ്ട്. തെറ്റുകൾ ചൂണ്ടിക്കാണിക്കുവാനൊ ചോദ്യങ്ങൾ ഉന്നയിക്കുവാനൊ അവരെ അനുവദിച്ചെന്നും ഡോക്ടേഴ്സ് വ്യക്തമാക്കി. കോൺഫറൻസിൽ നേരിട്ട വിവേചനമുൾപെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് തമിഴ്നാട്ടിലെ ഡോക്ടമാർ ആയുഷ് മന്ത്രാലയത്തിന് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. യോഗത്തിൽ പങ്കെടുത്തവരിൽ നിന്ന് അതെ കുറിച്ചുള്ള പ്രതികരണം തമിഴ്നാട് സർക്കാരും ആവശ്യപെട്ടിട്ടുണ്ട്.
Content Highlights; Those who don’t know hindi can leave meeting says AYUSH Secretary