കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ സംഭാവന ചെയ്യുമെന്ന് അറിയിച്ച് നടൻ സൂര്യ. കൊവിഡും തുടർന്നുണ്ടായ ലോക്ക് ഡൗണും കാരണം വഴിമുട്ടിയ സിനിമ പ്രവർത്തകരേയും കൊവിഡിനെതിരെ പോരാടുന്നവരേയും സഹായിക്കാനാണ് ഈ തുക നൽകുന്നതെന്നും സൂര്യ പറഞ്ഞു. പുതിയ ചിത്രം സൂരറെെ പോട്ര് ഒടിടി റീലിസ് ചെയ്യുന്ന കാര്യം വ്യക്തമാക്കി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സൂര ഈക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തൻ്റെ ചിത്രമായ സൂരറെെ പോട്ര് ഒടിടി റിലീസ് ചെയ്യുന്നതെന്നും തിയറ്റർ ഉടമകളും ആരാധകരും സാഹചര്യം മനസിലാക്കണമെന്നും താരം പത്രക്കുറിപ്പിൽ പറയുന്നുണ്ട്. തിയറ്റർ റിലീസ് മാത്രം ലക്ഷ്യമിട്ട് വേറെ രണ്ട് ചിത്രങ്ങൾ കൂടി ചെയ്യുന്നുണ്ടെന്നും സൂര്യ പറഞ്ഞു. സുധി കോങ്ക്രയാണ് സൂരറൈ പോട്ര് സംവിധാനം ചെയ്യുന്നത്. മലയാളി താരം അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
Vinayagar Chathurthi wishes to all!#SooraraiPottruOnPrime @PrimeVideoIN pic.twitter.com/ZdYSF52ye2
— Suriya Sivakumar (@Suriya_offl) August 22, 2020
content highlights: Suriya to donate Rs 5 crores towards COVID 19 relief work soorari potru ott release