ഉത്തര കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ആസൂത്രകൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രാജ്മോഹൻ ഉണ്ണിത്താൻ എംപി നടത്തുന്ന ഇരുപത്തിനാല് മണിക്കൂർ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാടിക്കൽ രാമകൃഷ്ണനെ കൊലപ്പെടുത്തിയ പിണറായി വിജയൻ സംസ്ഥാനം ഭരിക്കുമ്പോൾ ആക്രമണങ്ങൾ തുടർക്കഥ ആവുകയാണെന്നും കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി തന്നെ മനസുവെച്ചാൽ മതിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
പെരിയ ഇരട്ട കൊലപാതക കേസിൽ കേസ് ഡയറി എത്രയും വേഗം സിബിഐക്ക് കെെമാറുക, പ്രതികളെ പൊതു ഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ച് രക്ഷിക്കാൻ ശ്രമിക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് രാജ്മോഹൻ ഉണ്ണിത്താൻ ഉപവാസമിരിക്കുന്നത്. വിഷയത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താനാണ് തീരുമാനം.
content highlights: Mullappally Ramachandran against Pinarayi Vijayan on political murders