സെക്രട്ടറയേറ്റിലെ മുഴുവൻ ഫയലുകളും ഇ ഫയലുകളാക്കി മാറ്റമണമെന്ന് പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ നിർദേശം. പേപ്പർ ഫയലുകൾ ഉടൻ സ്കാൻ ചെയ്ത് ഇ ഫയലുകൾ ആക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. 40 വകുപ്പുകൾക്കും നിർദേശം കൈമാറിയിട്ടുണ്ട്. എന്നാൽ ഇത് ഉടൻ നടപ്പാക്കാൻ സാധിക്കില്ലെന്ന് ചില വകുപ്പ് മേധാവികൾ മറുപടി നൽകിയതായാണ് വിവരം.
അതേസമയം സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിലെ സുരക്ഷാ വീഴ്ചയിൽ പോലീസുകാർക്കെതിരെയും സുരക്ഷാ ജീവനക്കാർക്കെതിരെയും നടപടിയുണ്ടായേക്കും. മാത്രവുമല്ല സംഭവ സമയത്ത് ചീഫ് സെക്രട്ടറിയ്ക്ക് സുരക്ഷ നൽകിയില്ലെന്നത് സംബന്ധിച്ച കാര്യവും പരിശോധിച്ച് നടപടിയെടുക്കാൻ ആഭ്യന്തര അഡീഷണൽ സെക്രട്ടറിക്ക് നിർദേശം നൽകി.
Content Highlights; no paper files in secretariate today onwards