ന്യൂഡല്‍ഹി: കോവിഡ് ഭേദമായതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രോഗമുക്തനായതായി ദില്ലി എയിംസ് ആശുപത്രി അറിയിച്ചു. ഉടന്‍ തന്നെ ആശുപത്രി വിടുമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.
55-കാരനായ അമിത് ഷാക്ക് ഗുരുഗ്രാമിലെ മേദാന്ത മെഡിസിറ്റിയില്‍ നിന്ന് കോവിഡ് മുക്തനായി തിരികെയെത്തിയതിന് പിന്നാലെയാണ് ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ടത്. ശരീരവേദനയും ക്ഷീണവും കിതപ്പും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കഴിഞ്ഞാഴ്ച അമിത് ഷായെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് അദ്ദേഹം തന്നെ കോവിഡ് മുക്തനായ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.
Content Highlight: Amit Shah Has Recovered, To Be Released From “Post Covid Care”: AIIMS