‘ഇത്തവണ നെഹ്റുവിനെ ഒഴിവാക്കിയതിന് നന്ദി’; ധനമന്ത്രിക്കെതിരെ പരിഹാസവുമായി ശശി തരൂർ

Thanks for sparing Nehru this time; Sashi Tharoor mock Nirmala Sitaraman

ധനമന്ത്രി നിര്‍മല സീതാരാമന്റെ പരാമര്‍ശത്തെ പരിഹസിച്ച് ശശി തരൂര്‍ എംപി രംഗത്ത്. കൊവിഡ് ദൈവ നിശ്ചയമാണെന്നും അത് സാമ്പത്തിക ഞെരുക്കത്തിന് കാരണമാകുമെന്നുമുള്ള ധനമന്ത്രിയുടെ പരാമര്‍ശത്തെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ തരൂര്‍ പരിഹസിച്ചത്. ഇത്തവണ നെഹ്റുവിനെ ഒഴിവാക്കിയതിന് നന്ദി’ എന്ന കുറിപ്പോടെ ഒരു കാര്‍ട്ടൂണ്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് തരൂര്‍ ധനമന്ത്രിയെ പരിഹസിച്ചിരിക്കുന്നത്.

Thanks for sparing Nehru this time! #IndiaSaysBJPNoMor

Gepostet von Shashi Tharoor am Freitag, 28. August 2020

നോട്ട് അസാധുവാക്കല്‍, ജിഎസ്ടി നടപ്പിലാക്കല്‍ എന്നിവയ്ക്കു പുറമെ കോവിഡ് വ്യാപനം കൂടി സംഭവിച്ചതിലൂടെ രാജ്യത്തെ സമ്പദ്വ്യവസ്ഥയ്ക്കുണ്ടായ തകര്‍ച്ചയും നിര്‍മല സീതാരാമന്റെ പരാമര്‍ശവുമാണ് കാര്‍ട്ടൂണിന്റെ വിഷയം. കൂടാതെ രാജ്യത്തിന്റെ പല പ്രശ്നങ്ങള്‍ക്കും കാരണം ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ നടപടികളാണെന്ന ബിജെപി നേതാക്കളുടെ ആരോപണങ്ങളെയും തരൂർ പരിഹസിച്ചു.

Content Highlights; Thanks for sparing Nehru this time; Sashi Tharoor mock Nirmala Sitaraman