കളിപ്പാട്ട വ്യവസായത്തിന് ശക്തി പകരണമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ‘ടോയ് സിറ്റി’ സ്ഥാപിക്കാനൊരുങ്ങി യുപി സർക്കാർ

Yogi government plans to set up toy city in UP

കളിപ്പാട്ട നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനായി ഉത്തര്‍പ്രദേശില്‍ ‘ടോയ് സിറ്റി’ സ്ഥാപിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. രാജ്യത്തെ കളിപ്പാട്ട വ്യവസായത്തിന് ശക്തി പകരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മന്‍ കി ബാത്ത്’ പരിപാടിയിലൂടെ ആഹ്വാനം ചെയ്തതിന് പിന്നാലെയാണിത്. യമുന എക്സ്പ്രസ് റെയിവേക്ക് സമീപമാണ് കളിപ്പാട്ട നഗരം വിഭാവനം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്.

കളിപ്പാട്ട ഫാക്ടറികള്‍ക്കായി സംസ്ഥാനത്തെ 70-ഓളം സംരംഭകര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് ചെറുകിട – ഇടത്തരം വ്യവസായങ്ങളുടെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കിയത്. ആഗോള കളിപ്പാട്ട വിപണിയില്‍ 0.5 ശതമാനം പങ്കാളിത്തം മാത്രമാണ് ഇന്ത്യയ്ക്കുള്ളത്.

ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കപ്പെടുന്ന കളിപ്പാട്ടങ്ങളുടെ 12 ശതമാനം മാത്രമാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നവ. അവശേഷിക്കുന്നവ ചൈന അടക്കമുള്ള വിദേശ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. ഈ സാഹചര്യത്തിലാണ് കളിപ്പാട്ട നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആദ്യ നീക്കവുമായി യുപി രംഗത്തെത്തിയിരിക്കുന്നത്.

Content Highlights; Yogi government plans to set up toy city in UP