ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ ഹോം ഐസോലേഷനാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് അദ്ദേഹം തന്നെ ട്വീറ്റ് ചെയ്തു. താനുമായി അടുത്തിടപഴകിയവർ മുൻ കരുതലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വീട്ടിലിരുന്നു കൊണ്ട് ഔദ്യോഗിക ജോലികൾ നിർവഹിക്കുമെന്നാണ് പ്രമോദ് സാവന്ത് വ്യക്തമാക്കുന്നത്.
രണ്ട് ദിവസം മുൻപ് സംസ്ഥാനത്തെ ആരോഗ്യ മന്ത്രിയും, റവന്യു മന്ത്രിയുമായും പ്രമോദ് സാവന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. കൊവിഡ് പോസിറ്റീവാകുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് പ്രമോദ് സാവന്ത്. കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാൻ, ഹരിയാന മുഖ്യമന്ത്രി ലാൽ മനോഹർ ഖട്ടർ എന്നിവർക്ക് നേരത്തെ കൊവിഡ് ബാധിച്ചിരുന്നു.
Content Highlights; Goa Chief Minister Pramod Sawant tests Covid-19 positive