സുപ്രിം കോടതിയിൽ നിന്ന് വിരമിച്ച് ജസ്റ്റിസ് അരുൺ മിശ്ര

Justice Arun Mishra retires today, leaving contested SC legacy

ജസ്റ്റിസ് അരുൺ മിശ്ര സുപ്രീംകോടതിയിൽ നിന്നും വിരമിച്ചു. മരട് ഫ്ലാറ്റ് പൊളിക്കൽ ഉൾപെടെയുള്ള നിർണായക വിധി പുറപെടുവിച്ച ന്യായാധിപനാണ് ജസ്റ്റിസ് അരുൺ മിശ്ര. ദീപക് മിശ്ര ചീഫ് ജസ്റ്റിസ് ആയിരിക്കെ ഉയർന്ന അഴിമതി ആരോപണം, രജ്ഞൻ ഗൊഗോയ്ക്കെതിരെയുള്ള ലൈംഗീക പീഢന വിവാദം എന്നീ രണ്ട് കേസുകളും പരിഗണിച്ചത് ജസ്റ്റിസ് അരുൺ മിശ്ര ഉൾപ്പെട്ട ബെഞ്ചാണ്. മനസാക്ഷിക്കനുസരിച്ചാണ് ഓരോ കേസും പരിഗണിച്ചതെന്ന് യാത്രയയപ്പ് ചടങ്ങിൽ ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കു. വിധി വിശകലനം ചെയ്യാം പക്ഷെ അതിന് നിറം പിടിപ്പിച്ച കഥകൾ നിരത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights; Justice Arun Mishra retires today, leaving contested SC legacy