മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണ് എന്നതാണ് ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്ന തെളിവുകൾ സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രിക്ക് രാജി വെക്കാൻ പറ്റിയ ദിവസമാണ് ഇന്ന് എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോഴിക്കോട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് ബിജെപി നടത്തി വരുന്ന ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് വളരെ സുപ്രധാന ദിവസമാണ്. രാഷ്ട്രീയത്തിൽ അല്പമെങ്കിലും ധാർമികത അവശേഷിക്കുന്നുണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് രാജി വെക്കാൻ പറ്റിയ ദിവസമാണ് ഇന്ന് എന്നും അന്താരാഷ്ട്ര കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് മാത്രമല്ല എകെജി സെന്ററും ഭാഗമാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.
മയക്കു മരുന്ന് ഇടപാടിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെ കുറിച്ച് പാർട്ടി ഒരക്ഷരം പറയാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു. ചില അശ്ലില ഇടപാടുകൾ വന്നപ്പോൾ പറഞ്ഞത് മക്കൾ ചെയ്യുന്ന പ്രവർത്തികൾക്ക് പാർട്ടി മറുപടി പറയേണ്ട കാര്യമില്ലെന്നാണ്. എന്നാൽ ഇത് രാജ്യത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. മയക്കു മരുന്ന് ഇടപാടിൽ സാമ്പത്തിക സഹായം നൽകിയത് ബിനീഷ് കോടിയേരിയാണെന്ന് അനൂപ് മുഹമ്മദ് വ്യക്തമാക്കിയിട്ടുണ്ട്. 2012 മുതൽ അനൂപ് മുഹമ്മദുമായി ബന്ധമുണ്ടെന്ന കാര്യം കോടിയേരി ബാലകൃഷ്ണന്റെ മകൻ സമ്മതിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ബിനീഷ് കോടിയേരിയുടെ പങ്ക് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
Content Highlights; Today is the best day for the Chief Minister to resign K Surendran