ആഹാരം ഉണ്ടാക്കാൻ സഹായം ചോദിച്ച യുവതിയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവും അമ്മായിയമ്മയും

Husband, mother-in-law booked Vadodara: Woman ‘assaulted’ for seeking help to make dinner

അത്താഴമുണ്ടാക്കാൻ സഹായം ചോദിച്ചതിന് യുവതിയെ ഭർത്താവും അമ്മായിയമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. യുവതി പരാതി നൽകിയതിനെ തുടർന്ന് ഇരുവരും ഒളിവിൽ പോയിരിക്കുകയാണ്. ഗുജറാത്ത് വഡോദര ഗോർവ പൊലീസ് സ്റ്റേഷൻ പരിതിയിൽ ബുധനാഴ്ചയാണ് സംഭവം നടക്കുന്നത്.

അത്താഴം ഉണ്ടാക്കാൻ താമസിച്ചത് ചോദ്യം ചെയ്ത ഭർത്താവിനോട് മറ്റ് വീട്ടു ജോലികൾ തീർന്നപ്പോൾ സമയം വെെകിപോയെന്നും പച്ചക്കറി അരിയാൻ സഹായിച്ചാൽ പെട്ടെന്ന് ആഹാരം ഉണ്ടാക്കാമെന്നും യുവതി ആവശ്യപ്പെട്ടു. ഇത് കേട്ടതോടെ ദേഷ്യത്തിലായ ഭർത്താവ് സമീപത്ത് കിടന്ന ഇരുമ്പ് ദണ്ഡെടുത്ത് യുവതിയെ അടിക്കാൻ തുടങ്ങി.

മർദ്ദനത്തിനിടെ ഇരുമ്പ് ദണ്ഡ് യുവതിയുടെ കാലിൽ തുളഞ്ഞു കയറുകയും ചെയ്തു. കരച്ചിൽ കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. പിന്നാലെ യുവതി ഭർത്താവിനേയും അമ്മയേയും ചേർത്ത് പൊലീസിൽ പരാതി നൽകി. രണ്ടു പേരും ഇപ്പോൾ ഒളിവിലാണ്. അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.  

content highlights: Husband, mother-in-law booked Vadodara: Woman ‘assaulted’ for seeking help to make dinner