ഐഒസി കപ്പലിലെ തീപിടിത്തം: തീ പൂര്‍ണമായും അണച്ചു; ഇന്ധനം പടരാതിരിക്കാന്‍ ശ്രമം

കൊളംബോ: ഇന്നലെ രാവിലെയോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണ ടാങ്കറില്‍ അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന പടര്‍ന്ന തീ പൂര്‍ണമായും അണച്ചതായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. കപ്പലില്‍ വീണ്ടും അഗ്നി ബാധയുണ്ടാകാതിരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും കോസ്റ്റ് ഗാര്‍ഡ്‌സ് അറിയിച്ചു. ശ്രീലങ്കയില്‍ നിന്നും ഇരുപത് നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് ന്യൂഡയമണ്ട് കപ്പലില്‍ അഗ്നിബാധയുണ്ടായത്.

കപ്പലില്‍ മൂന്ന് ലക്ഷം ടണ്‍ ഇന്ധനമാണുള്ളത്. ഇത് കടലില്‍ പടരാതിരിക്കാനുള്ള ശ്രമങ്ങളും അതികൃതര്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്‌സും ശ്രീലങ്കന്‍ നാവിക സേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

കുവൈത്തില്‍ നിന്നും കൊളംബോ വഴി ഇന്ത്യയിലെ പാരാദ്വീപിലേക്ക് വന്നുകൊണ്ടിരുന്ന കപ്പലിലാണ് തീപിടിത്തമനുണ്ടായത്. കപ്പലില്‍ ഉണ്ടായിരുന്നവരില്‍ ഒരാളോഴികെ മറ്റെല്ലാവരെയും ഇന്നലെ തന്നെ രക്ഷിച്ചിരുന്നു.

Content Highlight: Indian Oil’s crude carrier catches fire off Sri Lanka